ഡബ്ലിൻ: അയർലൻഡിൽ നിന്നും മലയാളിയുടെ കയ്യൊപ്പ് പതിഞ്ഞ പുതിയൊരു മ്യൂസിക് ആൽബം കൂടി. സായൂജ്യം എന്ന പേരിലാണ് പുതിയ മ്യൂസിക് ആൽബം പുറത്തുവന്നിരിക്കുന്നത്. ഐറിഷ് മലയാളിയും ചാർട്ടേർഡ് അക്കൗണ്ടന്റും ആയ ദിബു മാത്യു തോമസ് എഴുതിയ വരികൾക്ക് ഷാന്റി ആന്റണി അങ്കമാലിയാണ് സംഗീതം നൽകിയിരിക്കുന്നത്.
അയർലൻഡിന്റെ ഹരിതഭംഗിയും മനോഹാരിതയും അവതരിപ്പിക്കുന്നതാണ് പുതിയ ആൽബം. ജോസ്ന ഷാന്റിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ടോബി വർഗീസാണ് ഗാനത്തിന്റെ ചിത്രീകരണവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്. https://youtu.be/uKKN3MgdQx4
Discussion about this post

