കാവൻ: കൗണ്ടി കാവനിൽ കാറും വാനും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഒരാൾ മരിക്കകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വിർജീനയയ്ക്കും കാവനും ഇടയിലെ ഡ്രമ്മല്ലാഗട്ടിൽ ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ 60 വയസ്സുകാരൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കാവൻ ജനറൽ ആശുപത്രിയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. 60 ഉം 50 ഉം വയസ്സുള്ളവർക്കാണ് പരിക്കേറ്റത്. ഇതിൽ 60 കാരിയുടെ പരിക്കുകൾ സാരമുള്ളതാണ്. സ്ഥലത്ത് വിദഗ്ധസംഘം പരിശോധന നടത്തി.

