ഡബ്ലിൻ : കോ വെക്സ് ഫോർഡ് തീരത്ത് കരയ്ക്കടിഞ്ഞ ചരക്ക് കപ്പലിലുണ്ടായിരുന്ന ആറ് ജീവനക്കാരെ കോസ്റ്റ് ഗാർഡ് രക്ഷപെടുത്തി.
ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ശേഷമാണ് 88 മീറ്റർ നീളമുളള കപ്പൽ റോണി പോയിന്റിന് സമീപം കരയ്ക്കടിഞ്ഞത്. റെസ്ക്യൂ 116 ഹെലികോപ്റ്റർ ഉപയോഗിച്ച് കപ്പലിലുണ്ടായിരുന്ന ആറ് ജീവനക്കാരെയും സുരക്ഷിതമായി പുറത്തെടുക്കുകയും ഡബ്ലിനിലെ വെസ്റ്റേൺ വിമാനത്താവളത്തിൽ എത്തിക്കുകയും ചെയ്തു.
കപ്പലിൽ നിന്ന് സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള സന്ദേശം ലഭിച്ചതായി ഐറിഷ് കോസ്റ്റ് ഗാർഡ് ഓപ്പറേഷൻസ് മേധാവി കെവിൻ വിറ്റ്നി അറിയിച്ചു.
Discussion about this post

