ടിപ്പററി: ടിപ്പററിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 40 വയസ്സുള്ള യുവാവാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ടിപ്പററിയിലെ ബേർഡ്ഹില്ലിൽ ഞായറാഴ്ച രാവിലെയോടെയായിരുന്നു അപകടം ഉണ്ടായത്. കാറിൽ സഞ്ചരിക്കുകയായിരുന്നു 40 കാരൻ. ഇതിനിടെ അദ്ദേഹത്തിന്റെ വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
യുവാവിന്റെ മൃതേദഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

