മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടം. 30 വയസ്സുകാരന് ജീവൻ നഷ്ടമായി. എം4 ൽ ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം. രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്നാണ് അപകടം ഉണ്ടായത്.
ജംഗ്ഷൻ 9 ലായിരുന്നു സംഭവം. എതിർ ദിശയിൽ സഞ്ചരിച്ച വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭത്തിൽ 30 കാരന് സാരമായി പരിക്കേറ്റിരുന്നു. സംഭവ സ്ഥലത്ത് തന്നെ അദ്ദേഹത്തിന് ജീവൻ നഷ്ടമാകുകയായിരുന്നു. 30 വയസ്സ് പ്രായം തോന്നിയ്ക്കുന്ന സ്ത്രീയ്ക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂട്ടിയിടിയ്ക്ക് സാക്ഷ്യം വഹിച്ചവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം.

