ഡബ്ലിൻ: വെപ്പുപല്ല് വിഴുങ്ങി വയോധികൻ മരിച്ച സംഭവത്തിൽ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. 55,000 യൂറോ കുടുംബത്തിന് നൽകാനാണ് ആശുപത്രിയ്ക്ക് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. 91 വയസ്സുള്ള ഡാനിയൽ ഔ ലെറി ആയിരുന്നു മരിച്ചത്.
2022 ൽ ആയിരുന്നു കോർക്ക് സ്വദേശിയായ ഡാനിയൽ വെപ്പുപല്ല് വിഴുങ്ങിയത്. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ എക്സറേ ഉൾപ്പെടെയുള്ള പരിശോധന കൃത്യസമയത്ത് നടത്തുന്നതിൽ ആശുപത്രി ജീവനക്കാർ വീഴ്ചവരുത്തി. ഒരാഴ്ച കഴിഞ്ഞായിരുന്നു എക്സ്റേ പരിശോധന നടത്തിയത്. എന്നാൽ അപ്പോഴേയ്ക്കും അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി. ഇതേ തുടർന്ന് ആശുപത്രിയിൽവച്ച് മരിക്കുകയായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബം നിയമനടപടി സ്വീകരിച്ചു.

