ഡബ്ലിൻ: അയർലന്റിൽ 89 ബീച്ചുകൾക്ക് ബ്ലൂ ഫ്ളാഗ് പദവി. പരിസ്ഥിതി സംഘടനയായ ആൻ ടൈസ്സ് ആണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. 10 മറീനകൾക്കും ബ്ലൂ ഫ്ളാഗ് പദവി ലഭിച്ചു. നേരത്തെ അയർലന്റിലെ 85 ബീച്ചുകൾക്കായിരുന്നു ഈ പദവി ഉണ്ടായിരുന്നത്.
കെറിയിലെ ബീച്ചുകൾക്കാണ് ഏറ്റവും അധികം ബ്ലൂ ഫ്ളാഗ് പദവി ലഭിച്ചത്. ഇവിടുത്തെ 15 ബീച്ചുകൾക്കാണ് പദവി ലഭിച്ചത്. 14 ബീച്ചുകളുമായി ഡൊണഗൽ രണ്ടാംസ്ഥാനത്ത് ഉണ്ട്.
Discussion about this post

