ഡബ്ലിൻ: ഡബ്ലിനിൽ നിന്നും കാണാതായ യുവാവിനായുള്ള തിരച്ചിൽ തുടർന്ന് പോലീസ്. 36 വയസ്സുള്ള റോണൻ സ്ട്രെയിനിനെയാണ് കാണാതെ ആയത്. റോണനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.
മെയ് 14 ന് ആയിരുന്നു അദ്ദേഹത്തെ കാണാതെ ആയത്. ഡബ്ലിൻ 7 ലെ സ്മിത്ത്ഫീൽഡിൽ ആയിരുന്നു റോണനെ അവസാനമായി കണ്ടത്. പിന്നീട് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. സ്മിത്ത്ഫീൽ നിന്നും ഹൗത്തിലേക്ക് അദ്ദേഹം പോകുകയായിരുന്നുവെന്നാണ് സൂചന.
Discussion about this post

