ലൗത്ത്: കൗണ്ടി ലൗത്തിൽ ബസിടിച്ച് വയോധിക മരിച്ചു. ഡൺലീറിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിന് പിന്നാലെ റോഡ് അടച്ചു.
ലോവർ മെയിൻ സ്ട്രീറ്റിൽ ആയിരുന്നു അപകടം. നടന്ന് പോകുകയായിരുന്ന 80 കാരിയെ ബസ് ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ ഉടനെ അവർ ലേഡി ഓഫ് ലൂർദ്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Discussion about this post

