ക്ലെയർ: കൗണ്ടി ക്ലെയറിൽ അപകടത്തിൽപ്പെട്ട് സൈക്കിൾ യാത്രികയായ വയോധികയ്ക്ക് ദാരുണാന്ത്യം. ടുള്ളയിലെ ടൂനാഗിൽ ആയിരുന്നു സംഭവം. വയോധിക സഞ്ചരിച്ച സൈക്കിൾ ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.
എൽ3180 ശനിയാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു സംഭവം. അപകട സ്ഥലത്തുവച്ചുതന്നെ 70കാരി മരിച്ചു. ഇവരുടെ മൃതദേഹം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post

