ഡബ്ലിൻ: ഡബ്ലിനിൽ ലുവാസ് ഡ്രാം ഇടിച്ച് 70 കാരന് ദാരുണാന്ത്യം. ഇന്നലെ വൈകീട്ട് ഏഴ് മണിയ്ക്ക് ഡബ്ലിനിലെ മാൾബറോ സ്ട്രീറ്റിൽ ആയിരുന്നു സംഭവം. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപകടത്തിൽ 70 കാരന് സാരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് സംഭവ സ്ഥലത്ത് തന്നെ അദ്ദേഹത്തിന് ജീവൻ നഷ്ടമാകുകയായിരുന്നു. അപകടത്തിന് പിന്നാലെ സെന്റ് സ്റ്റീഫൻസ് ഗ്രീനിനും ഡൊമിനിക് സ്ട്രീറ്റിനും ഇടയിലുള്ള ഗ്രീൻ ലൈൻ ലുവാസ് സർവീസുകൾ അൽപ്പ നേരത്തേയ്ക്ക് നിർത്തിവച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ ദൃശ്യങ്ങൾ കൈവശമുള്ളവർ ഉടനെ പോലീസിന് കൈമാറണം.
Discussion about this post

