ഡബ്ലിൻ: അയർലന്റിലെ ഭവന പ്രതിസന്ധി പരിഹരിക്കാൻ പ്രതിവർഷം നിർമ്മിക്കേണ്ടത് 54,000 വീടുകൾ. അടുത്ത 25 വർഷത്തേയ്ക്ക് ഓരോ വർഷവും ഈ ലക്ഷ്യം പൂർത്തിയായാൽ മാത്രമേ പ്രതിസന്ധിയ്ക്ക് പരിഹാരം ഉണ്ടാകുകയുള്ളൂവെന്നാണ് സെൻട്രൽ ബാങ്ക് വ്യക്തമാക്കുന്നത്. ഇതിനായി പ്രതിവർഷം 7 ബില്യൺ യൂറോ അധികമായി വേണ്ടിവരുമെന്നും ബാങ്ക് അഭിപ്രായപ്പെടുന്നു.
നിലവിൽ അയർലന്റിൽ ഭവന പ്രതിസന്ധി രൂക്ഷമാണ്. ഇത് വാടക, വീടുകളുടെ വില എന്നിവയുടെ വർദ്ധനവിൽ പ്രതിഫലിക്കുന്നുമുണ്ട്. ഇത് ആളുകളുടെ ജീവിത ചിലവ് വർദ്ധിക്കാനും ഡിസ്പോസിബിൾ ഇൻകം കുറയ്ക്കാനും സാദ്ധ്യതയുണ്ടെന്നും ബാങ്ക് വിലയിരുത്തുന്നു. ഇക്കാര്യങ്ങൾ വിശദീകരിക്കാൻ ബാങ്കിന്റെ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ഡയറക്ടർ മാർക്ക് കാസ്സിഡി ഒയിറിയാച്ച്ടാസ് ഹൗസിംഗ് കമ്മിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും.

