ബെൽഫാസ്റ്റ്: ലാർണെയിൽ കാറിടിച്ച് 50 കാരന് ഗുരുതര പരിക്ക്. ഇന്നലെ വൈകീട്ട് അഞ്ച് മണിയ്ക്ക് ശേഷം സർക്കുലർ റോഡിലായിരുന്നു സംഭവം. അപകടത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
വഴിയരികിലൂടെ നടന്ന് പോകുകയായിരുന്നു 50 കാരൻ. ഇതിനിടെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. അടിയന്തിര സേവനങ്ങൾ ഉടനെ സ്ഥലത്ത് എത്തി 50 കാരനെ ആശുപത്രിയിൽ എത്തിച്ചു.
Discussion about this post

