ഡബ്ലിൻ: ഡബ്ലിൻ മൃഗശാലയിൽ ജീവൻ നഷ്ടമാകുന്ന മൃഗങ്ങളുടെ എണ്ണത്തിൽ വർധന. 2023 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ വർഷം മൃഗങ്ങളുടെ മരണ നിരക്കിൽ 64 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ചത്തവയിൽ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങൾ ഉൾപ്പെടെ ഉണ്ട് എന്നത് വലിയ ആശങ്കയുളവാക്കുന്നുണ്ട്.
കഴിഞ്ഞ വർഷം മൃഗശാലയിലെ 41 മൃഗങ്ങൾക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ രണ്ട് ഏഷ്യൻ ആനകൾ, സീബ്ര, രണ്ട് ഗ്രേ വൂൾവ്സ് എന്നിവ ഉൾപ്പെടുന്നു. ഇതിന് പുറമേ പെൺ ചിമ്പാൻസിയും രണ്ട് ബോർണിയൻ ഒറാങ്ങ് ഉട്ടാനുകൾക്കും ജീവൻ നഷ്ടമായി.
Discussion about this post

