വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിൽ കണ്ടെയ്നറിൽ നിന്നും ആളുകളെ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ ആളെ വിട്ടയച്ചു. 40 വയസ്സുകാരനെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് മേൽ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
അഞ്ച് പുരുഷന്മാരെയും ഒരു കൗമാരക്കാരനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുർദിഷ് വംശജരാണ് ഇവരെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു കണ്ടെയ്നറിനുള്ളിൽ ആളുകളെ കണ്ടെത്തിയത്. റോസ്ലെയറിലേക്ക് എത്തിയ കണ്ടെയ്നറിലായിരുന്നു ആളുകളെ കണ്ടെത്തിയത്. കണ്ടെയ്നറിലെ ആളുകൾക്ക് പരിക്കേറ്റതുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ കണ്ടെയ്നറിൽ പരിശോധന നടത്തുകയായിരുന്നു.

