ലിമെറിക്ക്: സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 40 വയസ്സ് പ്രായമുള്ള വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തത്. വഴിയിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ സ്ഫോടക വസ്തു കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.
ലിമെറിക്, മോനാഗൻ എന്നിവിടങ്ങളിൽ ആയിരുന്നു സ്ഫോടക വസ്തു കണ്ടെത്തിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണം 40 കാരനിൽ എത്തി നിൽക്കുകയായിരുന്നു. 40 കാരനിൽ നിന്നും സ്ഫോടക വസ്തുക്കൾ പോലീസ് പിടിച്ചെടുത്തു. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. സ്ഫോടക വസ്തുക്കൾ സംബന്ധിച്ച് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

