ഡബ്ലിൻ: അയർലൻഡിൽ ജോലി ചെയ്തിരുന്ന കടയിൽ നിന്നും ഇലക്ട്രോണിക് സാധനങ്ങൾ മോഷ്ടിച്ച ജീവനക്കാരന് ജയിൽ ശിക്ഷ. 45 കാരനായ മെഗ്ഡി ബായെ രണ്ട് വർഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്. ലാപ്ടോപ്പുകളും ഫോണുകളും ഉൾപ്പെടെ 371 ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഇയാൾ മോഷ്ടിച്ചത്.
ഡിഐഡി ഇലക്ട്രിക്കലിലെ ജീവനക്കാരനായിരുന്നു ബാ. 2017 നവംബർ മുതൽ 2021 നവംബർവരെ മൂന്ന് വർഷമായിരുന്നു ഇയാൾ കടയിൽ ജോലി ചെയ്തിരുന്നത്. ഇതിനിടെയായിരുന്നു മോഷണം. ഇയാൾക്ക് വെയർ ഹൗസിലേക്ക് പ്രവേശനം നൽകിയിരുന്നു. 2021 നവംബറിൽ വെയർ ഹൗസിലെ പെട്ടിയിൽ നിന്നും ആപ്പിളിന്റെ അഞ്ച് ഉപകരണങ്ങൾ നഷ്ടപ്പെട്ടതായി വെയർഹൗസ് മാനേജർ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വൻ മോഷണം കണ്ടെത്തിയത്.
Discussion about this post

