മീത്ത്: കൗണ്ടി മീത്തിൽ നിർമ്മാണം പൂർത്തിയായ സോഷ്യൽ ഹൗസുകൾ തുറന്നു. മൂന്നിടങ്ങളിലായി 230 സോഷ്യൽ വീടുകളാണ് നിർമ്മിച്ചിരിക്കുന്നത്. 81.3 മില്യൺ യൂറോയുടേത് ആണ് പദ്ധതി.
ഫർഗാൻസ്റ്റൗൺ, എയിൽസ്ബറി, മിൽറേസ് എന്നിവിടങ്ങളിലായാണ് സോഷ്യൽ ഹൗസുകൾ നിർമ്മിച്ചിട്ടുള്ളത്. ഫർഗാൻസ്റ്റൗണിൽ 1.7 ഹെക്റ്റർ സ്ഥലത്ത് 25 മില്യൺ യൂറോ ചിലവിട്ട് 84 വീടുകളാണ് നിർമ്മിച്ചിട്ടുള്ളത്. എയിൽസ്ബറിയിൽ 28 മില്യൺ യൂറോ ചിലവിട്ട് 73 വീടുകളും നിർമ്മിച്ചിട്ടുണ്ട്. മിൽറേസിൽ 2.8 ഹെക്ടർ സ്ഥലത്ത് 27.5 മില്യൺ ചിലവിട്ട് 74 വീടുകൾ ആണ് നിർമ്മിച്ചിരിക്കുന്നത്.
Discussion about this post

