ഡബ്ലിൻ: ഇയോവിൻ ചുഴലിക്കാറ്റിനെ തുടർന്ന് നാശനഷ്ടം നേരിട്ടവർക്കായുള്ള സഹായവിതരണം തുടരുന്നു. ഇതിനോടകം തന്നെ ദുരിതബാധിതരിൽ 60 ശതമാനം പേർക്ക് അധികൃതർ സഹായം വിതരണം ചെയ്തിട്ടുണ്ട്. ഗാൽവെ, മയോ, റോസ്കോമൺ എന്നിവിടങ്ങളിലാണ് കാറ്റ് കനത്ത നാശം വിതച്ചത്.
ഇതുവരെ 13.6 മില്യൺ യൂറോ മാനുഷിക സഹായമായി വിതരണം ചെയ്തു. ജൂൺവരെ വിതരണം ചെയ്ത സംഖ്യയുടെ കണക്കുകളാണ് ഇത്. 55,700 അപേക്ഷകർക്കാണ് ഇത്രയും തുക നൽകിയത്. വരും ദിവസങ്ങളിലും സഹായ ധനം വിതരണം ചെയ്യുന്നത് തുടരും.
ജനുവരി 24 നായിരുന്നു അയർലന്റിൽ ഇയോവിൻ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ബിസിനസ് സ്ഥാപനങ്ങളും വീടുകളുമായി 7,68,000 കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. മണിക്കൂറിൽ 183 കിലോമീറ്റർ ആയിരുന്നു കാറ്റിന്റെ വേഗത.
Discussion about this post

