ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്ത് റെവന്യൂ വിഭാഗം. 100 കിലോ ഹെർബൽ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ 2.1 മില്യൺ യൂറോ വിലവരുമെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെ ആയിരുന്നു സംഭവം. അമേരിക്കയിൽ നിന്നും ലിനൻ ബെഡ്ഡിംഗ് എന്ന ബോക്സിലാണ് കഞ്ചാവ് എത്തിയത്. നോർതേൺ അയർലൻഡിലെ അഡ്രസും പെട്ടിയ്ക്ക് പുറത്ത് രേഖപ്പെടുത്തിയിരുന്നു. പെട്ടികണ്ട് സംശയം തോന്നിയ റെവന്യൂ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. അപ്പോഴാണ് പെട്ടിയ്ക്കുള്ളിൽ കഞ്ചാവാണെന്ന് വ്യക്തമായത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
Discussion about this post

