ഡബ്ലിൻ: കഴിഞ്ഞ 20 വർഷത്തിനിടെ കിടക്കകൾ ലഭിക്കാത്തതിനെ തുടർന്ന് അയർലൻഡിലെ വിവിധ ആശുപത്രികളിൽ ട്രോളികളിൽ ചികിത്സയിൽ കഴിഞ്ഞത് 1.7 മില്യൺ ആളുകൾ. 2006 മുതലുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
17,66,939 പേരാണ് 2006 മുതൽ 2026 വരെ ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇതിൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് ഏറ്റവും കൂടുതൽ പേർക്ക് കിടക്ക ലഭിക്കാതെ ബുദ്ധിമുട്ടിയത്. 194,541 പേർ. കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ 145,827 പേരും യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവേയിൽ 123,098 പേരുമാണ് കിടക്കകൾ ഇല്ലാത്തതിനെ തുടർന്ന് ട്രോളികളിൽ ചികിത്സ തേടിയത്.

