ഡബ്ലിൻ: സംഘടിത കുറ്റകൃത്യവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. 20 വയസ്സുള്ള വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തത്. ആക്രമണം, മയക്കുമരുന്ന് ഇടപാട് തുടങ്ങിയവയിൽ ഇയാൾക്ക് പങ്കുണ്ട്.
ഡിഎംആർ നോർത്തിൽ നിന്നാണ് 20 കാരനെ അറസ്റ്റ് ചെയ്തത്. ഡിഎംആർ നോർത്ത് ഡിവിഷനിൽ നിന്നുള്ള ഗാർഡായ് ആണ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
Discussion about this post

