ഡബ്ലിൻ: അടിമുടി മാറ്റത്തിനൊരുങ്ങി അയർലൻഡിലെ ആരോഗ്യമേഖല. അടുത്ത വർഷത്തോടെ എച്ച്എസ്ഇ റിമോട്ട് ഹെൽത്ത് മോണിറ്ററിംഗ് ( ആർഎച്ച്എം) സേവനങ്ങൾ രാജ്യവ്യാപകമായി വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ മാറ്റങ്ങൾ. രാജ്യത്തെ ടെലിഹെൽത്ത് സംവിധാനങ്ങൾ ഉൾപ്പെടെ വികസിക്കും.
ആരോഗ്യപരിചരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. ഇനി മുതൽ രോഗികൾക്ക് വീടിന് അടുത്ത് നിന്ന് തന്നെ ആവശ്യമായ പരിചരണം ലഭിക്കും. അടുത്ത വർഷം ജൂണോടെ പദ്ധതി ആരംഭിക്കുമെന്നാണ് ടെൻഡർ രേഖകളിൽ നിന്നും വ്യക്തമാകുന്നത്.
Discussion about this post

