ഡബ്ലിൻ: മുള്ളിംഗർ റീജിയണൽ ആശുപത്രിയിലും തിരക്ക്. ദിനം പ്രതി രോഗികളുടെ എണ്ണം വർധിക്കുകയാണെന്നാണ് അധികൃതർ അറിയിക്കുന്നത്. ഇതേ തുടർന്ന് അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തരുതെന്ന് അധികൃതർ നിർദ്ദേശം നൽകി. മിഡ്ലാൻഡ്സിൽ തിരക്ക് അനുഭവപ്പെടുന്ന രണ്ടാമത്തെ ആശുപത്രിയാണ് മുള്ളിംഗറിലേത്. തിരക്കിനെ തുടർന്ന് ടുള്ളിമോർ റീജിയണൽ ആശുപത്രിയിൽ അധിക കിടക്കകൾ സജ്ജീകരിച്ചിരുന്നു.
അടിയന്തിര പരിചരണം ആവശ്യമില്ലാത്തവർ മറ്റ് സേവനങ്ങൾ പ്രയോജനപ്പെടുത്തണം എന്നാണ് ആശുപത്രി അധികൃതരുടെ നിർദ്ദേശം. ഫ്ളൂ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയാണ് ആശുപത്രിയിൽ തിരക്ക് ഉയരാൻ കാരണം. ഇതേ തുടർന്ന് ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post

