ഡബ്ലിൻ: ആരോഗ്യപരിചരണത്തിനായി എച്ച്എസ്ഇയുടെ ക്ലിനിക്കുകളിൽ എത്തുന്ന ലൈംഗിക തൊഴിലാളികളായ സ്ത്രീകളുടെ എണ്ണത്തിൽ വർദ്ധന. പരിചരണം തേടിയെത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ രണ്ട് വർഷത്തിനിടെ 43 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രണ്ട് വർഷം മുൻപ് ജനറൽ പ്രാക്ടീഷണർമാരുടെ സേവനം ക്ലിനിക്കിൽ ആരംഭിച്ചതാണ് കൂടുതൽ പേർ ചികിത്സ തേടിയെത്താൻ കാരണം ആയത്.
എച്ച്എസ്ഇയുടെ വിമെൻസ് ഹെൽത്ത് സർവ്വീസ് ആണ് ലൈംഗിക തൊഴിലാളികൾക്ക് ആവശ്യമായ പരിചരണം നൽകുന്നത്. ക്ലിനിക്കിൽ ചികിത്സയ്ക്കെത്തുന്നവരിൽ ഭൂരിഭാഗം പേരും ലൈംഗിക ചൂഷണം നേരിടുന്നവരാണ്. ലൈംഗിക രോഗങ്ങൾ ബാധിച്ചവരും ചികിത്സയ്ക്കെത്തുന്നുണ്ട്.
Discussion about this post

