ഡബ്ലിൻ: പരിചരണത്തിൽ വീഴ്ചവരുത്തിയ അയർലന്റിലെ നഴ്സിംഗ് ഹോമുകൾക്കെതിരെ ഹെൽത്ത് ഇൻഫർമേഷൻ ആൻഡ് ക്വാളിറ്റി അതോറിറ്റിയ്ക്ക് (ഹിഖ്വ) ലഭിച്ചത് നിരവധി പരാതികൾ. 2022 ജനുവരി മുതൽ ഏകദേശം 200 ഓളം പരാതികളാണ് ഹിഖ്വയ്ക്ക് ലഭിച്ചത് എന്നാണ് വിവരം. നഴ്സിംഗ് ഹോമുകളിലെ ഗുരുതര വീഴ്ചകൾ പരാതികളിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഹിഖ്വ പുറത്തുവിട്ട ഇടക്കാല റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുകൾ ഉള്ളത്. ശാരീരിക ദുരുപയോഗം, പരിപാലനത്തിൽ വീഴ്ച, സുരക്ഷയില്ലായ്മ തുടങ്ങിയവയെല്ലാം പരാതിയായി ഉയർന്നിട്ടുണ്ട്. പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വീഴ്ചവരുത്തിയ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചുവെന്നും ഹിഖ്വയുടെ റിപ്പോർട്ടിലുണ്ട്.
Discussion about this post

