ഡബ്ലിൻ: അയർലൻഡിൽ നഴ്സിംഗ് ഹോമുകളുടെ ചട്ടലംഘനം തുടർക്കഥയാകുന്നു. പ്രായമായവർക്കായുള്ള 10 നഴ്സിംഗ് ഹോമുകൾ മാനദണ്ഡങ്ങൾ അനുസരിച്ചല്ല പ്രവർത്തിക്കുന്നത് എന്നാണ് ഹിഖ്വയുടെ ( ഹെൽത്ത് ഇൻഫർമേഷൻ ആൻഡ് ക്വാളിറ്റി അതോറിറ്റി ) കണ്ടെത്തൽ. നഴ്സിംഗ് ഹോമുകളുടെ ചട്ടലംഘനങ്ങൾ നേരത്തെയും ചർച്ചാ വിഷയം ആയിരുന്നു.
ഈ വർഷം വേനൽക്കാലത്ത് പരാതികളുടെ അടിസ്ഥാനത്തിൽ ഹിഖ്വ 46 പരിശോധനകൾ നടത്തി. ഇതിൽ 13 സെന്ററുകളിലാണ് പ്രശ്നമുള്ളതായുള്ള കണ്ടെത്തൽ. അതേസമയം ഭൂരിഭാഗം സെന്ററുകളും നിലവാരം സൂക്ഷിക്കുന്നതായാണ് ഹിഖ്വയുടെ കണ്ടെത്തൽ.
എച്ച്എസ്ഇയ്ക്ക് കീഴിലുള്ള ഒരു കേന്ദ്രത്തിൽ തീ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള സംവിധാനം ഇല്ലെന്ന് ഹിഖ്വ വ്യക്തമാക്കുന്നു. കൗണ്ടി ടിപ്പററിയിലെ സ്വാകാര്യ ഉടമസ്ഥതയിലുള്ള കേന്ദ്രത്തിൽ അന്തേവാസികൾക്ക് ആവശ്യത്തിനുള്ള സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്നും ഹിഖ്വ കണ്ടെത്തിയിട്ടുണ്ട്. അതേസമയം പ്രശ്ന പരിഹാരത്തിനായി ജീവനക്കാർക്ക് ഹിഖ്വ നിർദ്ദേശം നൽകിയിട്ടുണ്ട്.

