ഡബ്ലിൻ: അതിമാരക ലഹരിവസ്തുവായ എച്ച്ച്ച്സി അയർലന്റിൽ സുലഭം. കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്സ് ഓഫ് അയർലന്റാണ് ലഹരിവസ്തു രാജ്യത്ത് നിയന്ത്രണമില്ലാതെ ലഭിക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. മാനസികാരോഗ്യത്തിന് വലിയ ദോഷം ചെയ്യുന്ന ലഹരിവസ്തുവാണ് എച്ച്എച്ച്സി എന്നറിയപ്പെടുന്ന ഹക്സാഹൈഡ്രോകണ്ണാബിനോൾ. കഞ്ചാവിന് സമാനമായ ഫലങ്ങളാണ് ഈ ലഹരി വസ്തു നൽകുക.
2023 മെയ് മുതൽ 2024 ഡിസംബർവരെ സൈക്കോസിസ് ബാധിച്ച് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ ചികിത്സ തേടിയവരുടെ എണ്ണം പരിശോധിച്ചാൽ രണ്ടാം സ്ഥാനം എച്ച്എച്ച്സി ഉപയോഗിക്കുന്നവർക്കാണ്. കഞ്ചാവ് കഴിഞ്ഞാൽ ഏറ്റവും കൂടുതലായി ആളുകൾ ഉപയോഗിക്കുന്ന രണ്ടാമത്തെ ലഹരി വസ്തുകൂടിയാണ് ഇത്.
വാപ്പും കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും ചേർത്താണ് എച്ച്എച്ച്സി നിർമ്മിക്കുന്നത്. രാജ്യത്ത് ഇതിന്റെ വിൽപ്പനയും ഉപയോഗവും നിരോധിക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു.

