മഞ്ഞപ്പിത്തം ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമാണ് . ശരീരം മഞ്ഞനിറമാകുമ്പോൾ മാത്രമേ ഇത് തിരിച്ചറിയാൻ കഴിയൂ. കണ്ണുകളും ചർമ്മവും മഞ്ഞയായി കാണപ്പെടും. ഇത് അവഗണിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കും. പ്രാരംഭ ഘട്ടത്തിൽ ഇത് തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ, ഗുരുതരമായ ഘട്ടത്തിലെത്താൻ സാധ്യതയുണ്ട്. എന്തുകൊണ്ടാണ് മഞ്ഞപ്പിത്തം വരുമ്പോൾ കണ്ണിന്റെ വെളുത്ത ഭാഗം, നമ്മുടെ ചർമ്മം, നഖങ്ങൾ എന്നിവ മഞ്ഞയായി മാറുന്നത് എന്ന സംശയം പലപ്പോഴും ഉണ്ടാകാറുണ്ട്.
വിദഗ്ധരുടെ അഭിപ്രായത്തിൽ, ചുവന്ന രക്താണുക്കളിലാണ് ബിലിറൂബിൻ കാണപ്പെടുന്നത്. രക്തത്തിലെ ബിലിറൂബിന്റെ അളവ് വർദ്ധിക്കാൻ തുടങ്ങുമ്പോൾ അത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എത്തുന്നു. പിന്നീട് നമ്മുടെ ശരീരം മുഴുവൻ മഞ്ഞയായി മാറുന്നു.
കണ്ണുകൾ, മോണകൾ, മൂത്രം, ചർമ്മം എന്നിവയുടെ മഞ്ഞനിറം , വിശപ്പില്ലായ്മ , ഛർദ്ദി , വയറുവേദന , ക്ഷീണം , ഭാരനഷ്ടം , വൈറൽ പനി , കറുത്ത മലം എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന ലക്ഷണങ്ങൾ .
ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ തുടങ്ങിയ വൈറൽ അണുബാധകൾ മൂലവും മഞ്ഞപ്പിത്തം ഉണ്ടാകാം. പാരസെറ്റമോൾ പോലുള്ള ചില മരുന്നുകളുടെ അമിത ഉപയോഗം മൂലവും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. വിഷമുള്ള കൂണുകളുടെയും മറ്റ് വിഷവസ്തുക്കളുടെയും ഉപഭോഗവും ഇതിന് കാരണമാകും. ബേക്കറി പലഹാരങ്ങൾ , വറുത്തതും പൊരിച്ചതുമായ ഭക്ഷണം , കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷ്യവസ്തുക്കൾ എന്നിവ രോഗം കൂടാൻ കാരണമാകും. റെഡ് മീറ്റിലെ പൂരിത കൊഴുപ്പും അമിനോ ആസിഡും കരൾ രോഗങ്ങൾക്ക് കൂടുതൽ നാശം വരുത്തും . അതിനാൽ ഇവ ഒഴിവാക്കണം .
പഴങ്ങൾ , പച്ചക്കറികൾ , തിളപ്പിച്ചാറിയ ശുദ്ധജലം എന്നിവ ധാരാളമായി ആഹാരങ്ങളിൽ ഉൾപ്പെടുത്തുണം .പകുതി പാചകം ചെയ്തതോ, ശരിയായി പാകം ചെയ്യാത്തതോ ആയ മൽസ്യം കഴിക്കരുത്. പ്രത്യേകിച്ചും കക്ക, ഞണ്ട്, കൊഞ്ച് എന്നിവ ഒഴിവാക്കണം .

