ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ശരിയായ സമയത്ത് ഭക്ഷണം കഴിക്കുന്നതും . പ്രഭാതഭക്ഷണം ഒരു നിശ്ചിത സമയത്തിനുള്ളിൽ കഴിക്കണമെന്ന് പറയുന്നതുപോലെ, അത്താഴവും ഒരു നിശ്ചിത സമയത്തിനുള്ളിൽ കഴിക്കണം. മിക്ക ആളുകളും രാത്രി വൈകിയാണ് ഭക്ഷണം കഴിക്കുന്നത്. ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
മിക്കവരും രാത്രി 9 മണിക്ക് ശേഷമാണ് അത്താഴം കഴിക്കുന്നത്. എന്നാൽ ഇത് നല്ല ശീലമല്ല, ആരോഗ്യം നിലനിർത്താൻ, വൈകുന്നേരം 6 നും 8 നും ഇടയിൽ അത്താഴം കഴിക്കണം. ഈ ശീലം ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്.
നേരത്തെ അത്താഴം കഴിക്കുന്നത് ഉറങ്ങാൻ പോകുന്നതിനു മുമ്പ് ശരീരത്തിന് ഭക്ഷണം ദഹിപ്പിക്കാൻ ആവശ്യമായ സമയം നൽകുന്നു, ഇത് ദഹനം മെച്ചപ്പെടുത്തുന്നു.ഉറങ്ങാൻ പോകുന്നതിന് 2 മുതൽ 3 മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിന് വിശ്രമിക്കാൻ സമയം ലഭിക്കും. നല്ല ഉറക്കവും ലഭിക്കും . വൈകി ഭക്ഷണം കഴിക്കുന്നത് ഭക്ഷണം ദഹിക്കാൻ ശരീരത്തിന് ധാരാളം സമയമെടുക്കും, ഇത് ഉറക്കത്തെയും തടസ്സപ്പെടുത്തുന്നു.
രാത്രിയിൽ നേരത്തെ ഭക്ഷണം കഴിക്കുന്ന ശീലം ശരീരഭാരം നിയന്ത്രിക്കുന്നതിന് വളരെ സഹായകരമാണ്. വൈകുന്നേരം 6 നും 8 നും ഇടയിൽ അത്താഴം കഴിക്കുന്നത് മെലറ്റോണിൻ, കോർട്ടിസോൾ തുടങ്ങിയ ഹോർമോണുകളെ സന്തുലിതമാക്കാൻ സഹായിക്കുന്നു. ഇത് മാനസികാവസ്ഥയിൽ നല്ല സ്വാധീനം ചെലുത്തുന്നു .

