പഴങ്ങൾ കഴിക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. ശരീരത്തിൻ്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, കാൽസ്യം, ഇരുമ്പ് തുടങ്ങി എല്ലാ അവശ്യ പോഷകങ്ങളും പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. വ്യത്യസ്ത തരം പഴങ്ങളുണ്ട്, ഓരോന്നിനും അതിൻ്റേതായ ഗുണങ്ങളുമുണ്ട്. പഴങ്ങൾ കഴിക്കുന്നതിലൂടെ ശരിയായ ഫലം ലഭിക്കുന്നതിന്, അവ കഴിക്കേണ്ട സമയം, ശരിയായ അളവ്, പഴങ്ങൾക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ എന്നിവ അറിഞ്ഞിരിക്കണം.
പലരും രാത്രിയിലോ ഉച്ചയ്ക്കോ ഭക്ഷണത്തോടൊപ്പം എന്തെങ്കിലും പഴങ്ങൾ കഴിക്കാറുണ്ട്.ഈ രീതി തികച്ചും തെറ്റാണ്. അതുപോലെ പലരും പഴം കഴിച്ചശേഷം ധാരാളം വെള്ളം കുടിക്കാറുണ്ട്. ഇതും ഒഴിവാക്കേണ്ടതാണ്.
മാതളനാരകം
എല്ലാവരുടെയും പ്രിയപ്പെട്ട പഴമാണ് മാതളം. ശരീരത്തിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കാനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും മാതളം സഹായിക്കുന്നു. എന്നാൽ ഇത് കഴിച്ച ശേഷം വെള്ളം കുടിക്കരുത്. അങ്ങനെ ചെയ്യുന്നത് ഓക്കാനം, അസിഡിറ്റി, ഛർദ്ദി എന്നിവയ്ക്ക് കാരണമാകുന്നു
വാഴപ്പഴം
വാഴപ്പഴം ഊർജ്ജത്തിൻ്റെ കലവറയാണ് . കൂടാതെ നല്ല അളവിൽ പൊട്ടാസ്യവും ഇതിൽ അടങ്ങിയിട്ടുണ്ട്. വാഴപ്പഴം മലബന്ധം, വയറ്റിലെ പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നുണ്ടെങ്കിലും, ഇത് കഴിച്ചതിനുശേഷം വെള്ളം കുടിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയെ സാരമായി ബാധിക്കും.
സിട്രസ് പഴങ്ങൾ
ഓറഞ്ച്, മുന്തിരി, മാങ്കോസ്റ്റിൻ തുടങ്ങിയ പുളിയുള്ള പഴങ്ങൾ കഴിച്ച ശേഷം വെള്ളം കുടിക്കരുത്. ഇത് നിങ്ങളുടെ ശരീരത്തിൻ്റെ പിഎച്ച് നില വഷളാക്കുകയും ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
തണ്ണിമത്തൻ
തണ്ണിമത്തൻ ധാരാളം ജലം അടങ്ങിയ പഴവർഗമാണ്. ഇത് കഴിച്ചതിനുശേഷം വെള്ളം കുടിക്കുന്നതും നിങ്ങളുടെ ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തും.
പിയർ
നാരുകൾ, വിറ്റാമിൻ എ, വിറ്റാമിൻ സി , ഫോളിക് ആസിഡ്, പൊട്ടാസ്യം, കോപ്പർ എന്നിവയുടെ ഉറവിടമാണ് ഈ പഴം . ഇത് കഴിക്കുന്നതിലൂടെ ദഹനപ്രശ്നങ്ങൾ ഇല്ലാതാകും. എന്നാൽ വെള്ളം കഴിച്ചതിന് ശേഷം വെള്ളം കുടിച്ചാൽ ദഹനവ്യവസ്ഥ തകരാറിലാകും.