മുടി വളരാന്‍ കൃത്രിമ വഴികളില്ലെന്ന് മാത്രമല്ല, തികച്ചും സ്വാഭാവിക വഴികളാണ് ഇതിനായി ഉള്ളത്. മുടി വളരാത്തതിനേക്കാള്‍ കൊഴിയുന്നതാണ് പലര്‍ക്കും പ്രശ്നമുണ്ടാക്കുന്നതും. മുടി കൊഴിയാനും വളരാതിരിയ്ക്കാനും കാരണങ്ങള്‍ പലതുമുണ്ടാകും. ചിലത് ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ കാരണമാകും . നമ്മൾ കഴിക്കുന്ന ആഹാരത്തിനും മുടി വളർത്താൻ കഴിവുണ്ട് . അതിലൊന്നാണ് എള്ള് . മുടി കൊഴിച്ചില്‍ നിര്‍ത്തി നല്ല നീളത്തിലും ഉള്ളിലും മുടി വളരാനുള്ള എള്ളുണ്ട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
എള്ള് – 2 കപ്പ്
നാളികേരം ചിരകിയത് – 1 കപ്പ്
·ശർക്കര- 2 അച്ച് (ഏകദേശം 150 ഗ്രാം )
കശുവണ്ടി- 20 എണ്ണം
തയാറാക്കുന്ന വിധം
എള്ള് ആദ്യം കഴുകി വെള്ളം കളഞ്ഞു എടുക്കണം. ഒരു പാൻ ചൂടാക്കി എള്ള് വറുത്തെടുക്കണം. (ചെറിയ തീയിൽ ) ശേഷം കശുവണ്ടിയും വറുത്തെടുക്കുക. എള്ളും കശുവണ്ടിയും ചൂടാറിയ ശേഷം മിക്സിയിൽ ഇട്ടു പൊടിച്ചെടുക്കുക. ശേഷം ചിരകിയ തേങ്ങയും പൊടിച്ച ശർക്കരയും മിക്സിയിൽ അടിച്ചെടുക്കുക .തേങ്ങാ ശർക്കര കൂട്ട് എള്ള് പൊടിച്ചതിൽ ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം ആവശ്യത്തിന് വലിപ്പം അനുസരിച്ചു ഉരുട്ടി എടുക്കാം.

