ഉച്ചയൂണിനൊപ്പം ഒരു മീന്‍ കറിയിഷ്ടമില്ലാത്തവര് കുറവാണ്. മാങ്ങയിട്ട മീന്‍ കറിയോട് ചിലര്‍ക്ക് വലിയിഷ്ടവുമാണ് .
തയ്യാറാക്കുന്ന വിധം ;
മീൻ – 2 കിലോ
മാങ്ങ – 2 എണ്ണം
സവാള – 200 ഗ്രാം
ഇഞ്ചി – 40 ഗ്രാം
പച്ചമുളക് – 40 ഗ്രാം
കറിവേപ്പില – 3 തണ്ട്
വെളിച്ചെണ്ണ – 2 ടീസ്പൂൺ
മഞ്ഞൾപൊടി – 1 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 2 ടീസ്പൂൺ
ഉപ്പ് – 1 ടീസ്പൂൺ
തേങ്ങാപ്പാൽ
വെളിച്ചെണ്ണ – ആവശ്യത്തിന്
കടുക് – 1/2 ടീസ്പൂൺ
ഉലുവ – 1/2 ടീസ്പൂൺ
കറിവേപ്പില – 2 തണ്ട്
ഉണക്കമുളക് – 4 എണ്ണം
ചെറിയുള്ളി – 20 ഗ്രാം
ഒരു പാത്രത്തിൽ അരിഞ്ഞ സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, വെളിച്ചെണ്ണ, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവ കൈകൊണ്ടു നന്നായി യോജിപ്പിക്കുക. ഇതിലേക്കു തൊലി കളഞ്ഞു ചെറിയ കഷണങ്ങളാക്കിയ മാങ്ങ കൂടി ഇട്ട് വീണ്ടും നന്നായി യോജിപ്പിച്ച് അര മണിക്കൂർ വയ്ക്കുക. ശേഷം ഇതിലേക്കു രണ്ടാം പാൽ ഒഴിച്ചു വേവിക്കുക. ആദ്യം നല്ല തീയിൽ ഇളക്കി വേവിക്കുക. നന്നായി തിളച്ചു വരുമ്പോൾ തീ കുറച്ചു കൊടുക്കുക. മാങ്ങ വെന്തതിനുശേഷം കഴുകി വൃത്തിയാക്കിയ മീൻ കഷണങ്ങൾ ചേർത്തു കൊടുക്കാം. മാങ്ങയുടെ പുളി ഇറങ്ങി മീനും മാങ്ങയും പാകത്തിനു വെന്തു വരുമ്പോൾ ഒന്നാം പാൽ ഒഴിച്ച് പാത്രം ഒന്നു ചുറ്റിച്ച് തീ ഓഫ് ചെയ്യുക. മീൻ വേകാനായി 15 മിനിറ്റ് മതിയാകും
ഇതിലേക്കു താളിച്ച് ഒഴിക്കാനായി ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കടുകും ഉലുവയും ഇട്ട് പൊട്ടിക്കഴിയുമ്പോൾ രണ്ടു തണ്ട് കറിവേപ്പിലയും നാല് ഉണക്കമുളകും ചെറിയുള്ളിയും കൂടി ഇട്ട് ചെറിയുള്ളി നന്നായി മൊരിഞ്ഞു ഗോൾഡൻ കളറാകുമ്പോൾ തീ ഓഫ് ചെയ്ത് കറിയിലേക്ക് ഒഴിച്ചു കൊടുക്കുക

