ഏറ്റവും ആരോഗ്യകരമായ ഉണക്കപ്പഴങ്ങളിൽ ഒന്നാണ് കറുത്ത മുന്തിരി. പോഷകങ്ങളാലും , ആന്റി ഓക്സിഡന്റുകളാലും സമ്പന്നമാണിത് . എങ്കിലും ഉണക്കമുന്തിരി കഴിക്കും മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
കുതിർത്ത ഉണക്ക മുന്തിരി നമ്മുടെ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തും. ഉണക്കമുന്തിരി നാരുകളാൽ സമ്പന്നമാണ് . അതിനാൽ ഇത് ശോധനയെ ക്രമപ്പെടുത്തുകയും ചെയ്യും.ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ പ്രകൃതിദത്ത പഞ്ചസാരയാണ് ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്നത് . ഇത് എളുപ്പത്തി ഊർജ്ജം നൽകുകയും ദഹനസംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കുകയും ചെയ്യുന്നു.
അസ്ഥിക്ഷയം പോലുള്ള എല്ല് സംബന്ധമായ അസ്വാസ്ഥ്യങ്ങൾ കുറയ്ക്കാൻ എല്ലാ ദിവസവും കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് വളരെ നല്ലതാണ്. ഉണക്കമുന്തിരി വേഗത്തിൽ കേടാകുന്നത് ഒഴിവാക്കാൻ ഇവ അടുപ്പുകൾക്കോ, ഓവനുകൾക്കോ സമീപത്തായി സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഈർപ്പം ഉണ്ടായാൽ ഇവയിൽ പൂപ്പൽ പിടിക്കും. അതിനാൽ ഉണക്കമുന്തിരിയിൽ ഈർപ്പം ഇല്ലെന്ന് ഉറപ്പ് വരുത്തണം. കണ്ടെയ്നറിൽ വയ്ക്കുന്നതിന് മുൻപ് വൃത്തിയുള്ള തുണിയോ പേപ്പറോ ഉപയോഗിച്ച് ഉണക്കാം.
ഉണക്കമുന്തിരി സൂക്ഷിക്കുന്നതിന് മുൻപ് പൂപ്പൽ , നിറവ്യത്യാസം എന്നിവ ഇല്ലെന്ന് ഉറപ്പാക്കണം . കേടായ ഉണക്കമുന്തിരികൾ മറ്റുള്ളവയെയും പെട്ടെന്ന് കേടാക്കും. ഉണക്കമുന്തിരി ഫ്രീസറിൽ സൂക്ഷിക്കുന്നതും ഒഴിവാക്കണം , ഇത്തരത്തിൽ സൂക്ഷിച്ചാൽ അവയുടെ ഘടനയും, സ്വാദും നഷ്ടപ്പെടും.

