പൂച്ചകളുമായി നിരവധി വിശ്വാസങ്ങളാണ് പലയിടങ്ങളിലും നിലനിൽക്കുന്നത് . പൂച്ചകളെ ശകുനം കണ്ടാൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾക്ക് മുടക്കം വരുമെന്നാണ് പറയപ്പെടുന്നത് എങ്കിലും പൂച്ചകൾ വീട്ടിലേയ്ക്ക് വരുന്നത് നല്ല സൂചനയായിട്ടാണ് പൊതുവെ കണക്കാക്കുന്നത്. പൂച്ചയുടെ സാന്നിധ്യത്തിലൂടെ സൗഭാഗ്യങ്ങൾ വന്നുചേരുമെന്നും , കുടുംബാന്തരീക്ഷം പൊതുവേ മെച്ചപ്പെടുമെന്നും പറയാറുണ്ട്.
പൂച്ചകൾ വീട്ടിലേയ്ക്ക് വന്നാൽ അവിടെ ആധ്യാത്മിക ചൈതന്യം നിറഞ്ഞു നിൽക്കുന്നുവെന്ന് മനസിലാക്കാം . സുരക്ഷിത സ്ഥലമായതിനാലാണ് പൂച്ച അവിടം തെരഞ്ഞെടുത്തത് . വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറയുന്നതിന്റെ ലക്ഷണമാണ് പൂച്ചകൾ വന്നു കയറുന്നത് . ആത്മീയമായ പിന്തുണ നിങ്ങൾക്ക് ആവശ്യമുള്ള സമയത്താകും പൂച്ചകൾ വരുക. ഇതിലൂടെ മനോവിഷമതകൾ മാറി കുടുംബത്തിൽ പുത്തനുണർവ് ഉണ്ടാകും. നെഗറ്റീവ് എനർജിയെ അകറ്റാനും, ഐക്യം കൊണ്ടുവരാനും ഇവയുടെ സാന്നിധ്യത്തിന് സാധിക്കും.
പൂച്ചകൾ സമാധാനത്തിന്റെ പ്രതീകം കൂടിയാണ്. മാനസിക സംഘർഷങ്ങൾക്ക് അയവ് വരുമെന്നും , കുടുംബാംഗങ്ങൾക്ക് ശാന്തിയും സമാധാനവും കൈവരുമെന്നും ഇവയുടെ സാന്നിധ്യത്തിലൂടെ മനസ്സിലാക്കാം.
ദുഷ്ടശക്തികളെ അകറ്റാൻ കഴിവുള്ള ജീവിയാണ് പൂച്ചകൾ . അത്തരം ശക്തികളിൽ നിന്ന് ഒരു കവചമായി ഇവ നിങ്ങളുടെ വീടിനെ സംരക്ഷിക്കും. കെട്ടുപാടുകളിൽ നിന്നോ, ബുദ്ധിമുട്ടുകളിൽ നിന്നോ പുറത്ത് വരാൻ കുടുംബത്തിന് കഴിയുമെന്നതിന്റെ സൂചനയായും പൂച്ചയുടെ സാന്നിധ്യത്തെ കണക്കാക്കാം.

