ഡബ്ലിൻ: യൂറോപ്പിലെ ജയിലുകൾ നിറയുന്നു. അയർലന്റുൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ സ്ഥിതിഗതികൾ രൂക്ഷമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. യൂറോപ്പിന്റെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക് ഡാറ്റാബേസ് പ്രകാരം 2023 ൽ യൂറോപ്പിലെ ജയിൽ ജനസംഖ്യയിൽ 3.2 ശതമാനം വർദ്ധനവ് ഉണ്ടായി എന്നാണ് വ്യക്തമാകുന്നത്.
2023 ൽ 13 രാജ്യങ്ങളിലെ ജയിലുകളിൽ വലിയ തിരക്ക് ആയിരുന്നു അനുഭവപ്പെട്ടത്. 1993 നും 2023 നും ഇടയിൽ ആദ്യമായിട്ടാണ് ജയിലുകളിൽ ഇത്രയേറെ തിരക്ക് അനുഭവപ്പെട്ടത്. അയർലന്റിൽ ജയിലുകളിലെ പ്രതിസന്ധി രൂക്ഷമാകുന്നത് സംബന്ധിച്ച് ഇതിനോടകം തന്നെ നിരവധി വാർത്തകളും റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ചയിലെ കണക്കുപ്രകാരം അയർലന്റിലെ ജയിലുകളുടെ പരമാവധിശേഷി 117 ശതമാനത്തിലേക്ക് എത്തിയിരുന്നു.

