കോർക്ക്: കൗണ്ടി കോർക്കിലെ ഫോട്ട വൈൽഡ്ലൈഫ് പാർക്കിൽ സുമാത്രൻ കടുവക്കുഞ്ഞുങ്ങൾ ജനിച്ചു. കഴിഞ്ഞ മാസം 16 ന് ആയിരുന്നു കടുവക്കുഞ്ഞുങ്ങൾ ജനിച്ചത്. വംശനാശം സംഭവിക്കുന്ന ജീവി വർഗ്ഗങ്ങളിൽ ഉൾപ്പെടുന്നവയാണ് സുമാത്രൻ കടുവകൾ.
രണ്ട് കുഞ്ഞുങ്ങളാണ് പാർക്കിൽ പിറന്നുവീണത്. ജാംബി ബടക്ക് എന്നീ കടുവകൾക്കാണ് കുഞ്ഞുങ്ങൾ പിറന്നത്. ഇതിന് പുറമേ ഏഷ്യൻ സിംഹക്കുട്ടികളും പാർക്കിൽ ജനിച്ചതായി അധികൃതർ അറിയിക്കുന്നു. ഈ മാസം ഒന്നിന് ആയിരുന്നു സിംഹക്കുട്ടികൾ ജനിച്ചത്. അമ്മ ആര്യയ്ക്കും അച്ഛൻ യാലിയ്ക്കും മൂന്ന് സിംഹക്കുട്ടികളാണ് ജനിച്ചത്. ഇത് രണ്ടാം തവണയാണ് ഇവയ്ക്ക് സിംഹക്കുട്ടികൾ ജനിക്കുന്നത്.
Discussion about this post

