ന്യൂഡൽഹി ; ദാദാസാഹിബ് ഫാൽക്കെ അവാർഡ് ഏറ്റുവാങ്ങി മലയാളത്തിന്റെ അഭിമാനമായി മോഹൻലാൽ . ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരം സമ്മാനിച്ചു. പുരസ്കാര വേദിയില്‍ മോഹന്‍ലാലിനെ ഉഗ്രന്‍ ആക്ടറെന്ന് മലയാളത്തില്‍ പ്രശംസിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അഭിനന്ദിച്ചു.ഭാര്യ സുചിത്രയും ഒപ്പമുണ്ടായിരുന്നു.
മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് വിജയരാഘവനും സഹനടിക്കുള്ള പുരസ്കാരം ഉര്‍വശിയും ഏറ്റുവാങ്ങി. മികച്ച ചിത്രസംയോജനത്തിന് മിഥുന് മുരളി, മികച്ച ഡോക്യുമെന്ററിക്ക് രാംദാസ് വയനാട് എന്നിവരും പുരസ്കാരമേറ്റുവാങ്ങി. മികച്ച നടനുള്ള പുരസ്കാരം ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും നടിക്കുള്ള പുരസ്കാരം റാണി മുഖര്‍ജിയും ഏറ്റുവാങ്ങി.
ഫാൽക്കെ അവാർഡ് നേടുന്ന രണ്ടാമത്തെ മലയാളിയാണു മോഹൻലാൽ. നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ രാജ്യത്തെ സിനിമാരംഗത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ചാണു 2023 ലെ ഫാൽക്കെ പുരസ്കാരം. പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് ഇതിനു മുൻപു ഫാൽക്കെ പുരസ്കാരത്തിന് അർഹനായ മലയാളി.

