വാട്ടർഫോർഡ്: നടൻ സന്തോഷ് കീഴാറ്റൂർ വാട്ടർഫോർഡിലെത്തുന്നു. ‘ മീറ്റ് ദ ആക്ടർ ‘ എന്ന പ്രത്യേക ഇന്ററാക്ടീവ് സെഷനിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം കൗണ്ടി സന്ദർശിക്കുന്നത്. മെയ് 10 നാണ് പരിപാടി.
വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ‘ എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബിന്റെ ആഭിമുഖ്യത്തിലാണ് പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികളും യുവതീ- യുവാക്കളുമാണ് പരിപാടിയിൽ പങ്കെടുക്കുക. അഭിനയരംഗത്തെ സംശയങ്ങൾ ഏവർക്കും നടനുമായി പങ്കുവയ്ക്കാം. വാട്ടർഫോർഡിലെ ഫാറോൺഷോണീൻ യൂത്ത് സെന്ററിലാണ് പരിപാടി നടക്കുക. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആരംഭിക്കുന്ന പരിപാടി വൈകീട്ട് നാല് മണിവരെ തുടരും.
Discussion about this post

