വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിൽ വാഹനാപകടം. 70 വയസ്സുകാരി മരിച്ചു. ഇന്നലെ ക്ലോൺറോച്ചെയിലെ ബാലിമാക്കസിയിലെ എൻ30 ൽ ആയിരുന്നു അപകടം ഉണ്ടായത്. വയോധികയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
ഇന്നലെ ഉച്ചയ്ക്ക് 2.40 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാറുകളിലൊന്ന് ഓടിച്ചിരുന്നത് 70 കാരിയാണ്. സാരമായി പരിക്കേറ്റ ഇവർക്ക് സംഭവസ്ഥലത്ത് തന്നെ ജീവൻ നഷ്ടമാകുകയായിരുന്നു. 50 വയസ്സ് പ്രായമുള്ള വ്യക്തിയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ജീവന് ഭീഷണിയില്ലാത്ത പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.

