ലിമെറിക്ക്: റോയൽ പ്ലേയേഴ്സ് ക്ലബ് ലിമെറിക്ക് സംഘടിപ്പിക്കുന്ന ഓൾ അയർലൻഡ് മെഗാ റമ്മി ടൂർണമെന്റ് അടുത്ത മാസം. സെപ്തംബർ 27 ന് ആവേശോജ്ജ്വലമായ ടൂർണമെന്റ് നടത്താൻ തീരുമാനിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. ലിസ്നാഗ്രിയിലെ അഹാനെ ജിഎഎ ക്ലബ്ബിൽ രാവിലെ 10.30 മുതലാണ് മത്സരങ്ങൾ. പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
100 യൂറോ ആണ് രജിസ്ട്രേഷൻ ഫീസ്. മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് രണ്ടായിരം യൂറോ ക്യാഷ് അവാർഡ് ആണ് സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് 1000 യൂറോയും മൂന്നാം സ്ഥാനക്കാർക്ക് 500 യൂറോയുമാണ് സമ്മാനമായി ലഭിക്കുക. മത്സരത്തിനെത്തുന്നവർക്ക് രാവിലെ ബ്രേക്ക് ഫാസ്റ്റും ഉച്ച ഭക്ഷണവും ഉണ്ടാകും. റിഫ്രഷ്മെന്റും ഉണ്ടാകും. ഇവയെല്ലാം സൗജന്യമാണ്.പിപിഎസ് ഫിനാൻഷ്യൽ പ്ലാനിംഗ് ആണ് ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർ.

