കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന നഗരമാണ് തൃപ്പൂണ്ണിത്തുറ. അത്തച്ചമയഘോഷയാത്രയുമായി കേരളത്തെ വർണശബളമാക്കുന്ന നാട് ഇന്ന് തെരഞ്ഞെടുപ്പ് മാമാങ്കത്തിലാണ്.കൊച്ചി താലൂക്കിലെ കൊച്ചി മുനിസിപ്പൽ കോർപ്പറേഷന്റെ എട്ട് വാർഡുകളും കണയന്നൂർ താലൂക്കിലെ രണ്ട് മുനിസിപ്പാലിറ്റികളും രണ്ട് ഗ്രാമപഞ്ചായത്തുകളും ചേർന്നതാണ് തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലം.
1967 ൽ ടികെ രാമകൃഷ്ണനാണ് തൃപ്പുണ്ണിത്തുറ മണ്ഡലത്തെ പ്രതിനിധീകരിച്ച് ആദ്യമായി നിയമസഭയിലെത്തിയത് , 1970 ൽ പോൾ പി. മാണി വിജയിച്ചപ്പോൾ , 1977 ലും,80 ലും വീണ്ടും ടികെ രാമകൃഷ്ണൻ എം എൽ എ ആയി . 1982 ൽ കെ.ജി.ആർ. കർത്ത , 1987 ൽ വി. വിശ്വനാഥ മേനോൻ , 1991 മുതൽ 2011 വരെ കെ ബാബു , 2016 ൽ എം സ്വരാജ്, 2021 ൽ കെ ബാബു എന്നിവരാണ് ഇവിടെ നിന്ന് നിയമസഭയിൽ എത്തിയത്.
65,875 വോട്ടുകളാണ് അന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ ബാബു നേടിയത്. എം. സ്വരാജ് 64,883 വോട്ടുകൾ നേടി. ഇത്തവണ ദീപക് ജോയാണ് തൃപ്പൂണിത്തുറയിൽ യുഡിഎഫ് സ്ഥാനാർഥി. എൽ ഡി എഫ് സ്ഥാനാർത്ഥി കെ എൻ ഉണ്ണികൃഷ്ണനാണ് . എൻഡിഎ സ്ഥാനാർത്ഥി നടി അഞ്ജലി നായരും സജീവമാണിവിടെ.
സംസ്ഥാനവ്യാപകമായി ഇടതുപക്ഷത്തിന് വലിയ തരംഗമുണ്ടായ തിരഞ്ഞെടുപ്പിലും തൃപ്പൂണിത്തുറ യുഡിഎഫിനൊപ്പമാണ് അന്ന് നിന്നത്. ഡ്രെയിനേജ് ശുചീകരണം, റോഡ് സുരക്ഷ, കുടിവെള്ളം എന്നിവ തിരഞ്ഞെടുപ്പ് ചർച്ചകളിൽ പ്രധാന വിഷയമാണ്. ഇത്തവണയും പഴയ പ്രത്യയശാസ്ത്രത്തെ മുറുകെ പിടിക്കാതെ മാറ്റം പരീക്ഷിക്കാൻ മണ്ഡലം തീരുമാനിച്ചാൽ എഴുതപ്പെടുന്നത് വേറിട്ട തെരഞ്ഞെടുപ്പ് വിജയമാകും.

