കേരളത്തിലെ ജൈന-ബുദ്ധ സംസ്കാരങ്ങളുടെ കേന്ദ്രമായിരുന്നു പണ്ട് തൊടുപുഴ. ഈ നാടിന്റെ ദൃശ്യഭംഗി കണ്ടാകാം സിനിമാക്കാർക്ക് ഏറെ പ്രിയപ്പെട്ട ലൊക്കേഷനാണ് തൊടുപുഴ. രാഷ്ട്രീയക്കാർക്കും ഏറെ വളക്കൂറുള്ള മണ്ണാണ് തൊടുപുഴ. യുഡിഎഫിന്റെ കുത്തക സീറ്റാണ് തൊടുപുഴ. ജോസഫ് വിഭാഗം ഇടതുപക്ഷത്തിന് ഒപ്പമായിരുന്ന 1996ലും 2006ലും മാത്രമാണ് തൊടുപുഴ ഇടതിനൊപ്പം നിന്നത്.
യുഡിഎഫിലെ ഭിന്നതകൾ മുതലെടുത്തും ഈഴവ വോട്ടുകളുടെ ഏകീകരണത്തിലൂടെയും എൽഡിഎഫ് പലപ്പോഴും ഇവിടെ വോട്ട് നേടാൻ ശ്രമിച്ചിട്ടുണ്ട്.
1982 മുതൽ 1987 വരെ യുഡിഎഫിന്റെ പി ജെ ജോസഫാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത് . 1991 ൽ പി.ടി. തോമസ് മണ്ഡലത്തെ നയിച്ചു. 1996 ൽ വീണ്ടും പി ജെ ജോസഫ് മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2001 ൽ പി.ടി. തോമസ് വീണ്ടും വിജയിച്ചു കയറി. 2006 മുതൽ 2021 വരെ പി ജെ ജോസഫാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത് . 67,495 വോട്ടുകൾ നേടിയാണ് അന്ന് ജോസഫ് വിജയിച്ചത് .
റബ്ബർ, കുരുമുളക്, ഏലം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇവിടുത്തെ സമ്പദ്വ്യവസ്ഥ. അതിനാൽ തന്നെ ആഗോള വിപണിയിലെ വിലവ്യതിയാനങ്ങളും കാലാവസ്ഥാ മാറ്റങ്ങളും ഇവിടുത്തെ വോട്ടർമാരുടെ രാഷ്ട്രീയ നിലപാടുകളെ ബാധിച്ചേക്കാം . പള്ളിക്കമ്മറ്റികളും, പ്രാർത്ഥനാഗ്രൂപ്പുകളുമൊക്കെയാണ് തൊടുപുഴയിലെ രാഷ്ട്രീയം നിർണ്ണയിക്കുന്നത് .
എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സിറിയക് ചാഴികാടനും, യു.ഡി.എഫ് സ്ഥാനാർഥിയായി അപു ജോൺ ജോസഫും,എന്.ഡി.എ സ്ഥാനാർഥിയായി അഡ്വ. റോയി എ വാരിക്കാട്ടുമാണ് ഏറ്റുമുട്ടുന്നത് . ആശയപരമായ പോരാട്ടത്തേക്കാൾ ഉപരിയായി സ്ഥാനാർത്ഥിയുടെ വിശ്വാസ്യതയുമാണ് ഇവിടെ നിർണ്ണായകം. പ്രതിസന്ധികളിൽ കർഷകർക്കൊപ്പം നിൽക്കാനും സഹകരണ മേഖലയെ സംരക്ഷിക്കാനുമുള്ള കഴിവിനെയാണ് വോട്ടർമാർ പരിഗണിക്കുന്നത് . തൊടുപുഴ ആര് പിടിക്കുമെന്നറിയാൻ നമുക്കും കാത്തിരിക്കാം.

