ഡബ്ലിൻ: അയർലന്റിൽ സ്വോർഡ്സ് പ്രീമിയർ ലീഗിന് നാളെ തുടക്കം. ജൂലൈവരെ നീണ്ടുനിൽക്കുന്ന ലീഗിൽ പത്തോളം മത്സരങ്ങൾ ഉണ്ടാകും. 2011 ൽ സ്ഥാപിതമായ സ്വോർഡ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ടൂർണമെന്റ് നടക്കുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗിനെ മാതൃകയാക്കിയാണ് മത്സരങ്ങൾ. അഞ്ച് ടീമുകളാണ് മത്സരങ്ങളിൽ മാറ്റുരയ്ക്കുക. ഐപിഎല്ലിന് സമാനമായ രീതിയിൽ ലേലത്തിലൂടെയാണ് കളിക്കാരെ തിരഞ്ഞെടുത്തത്. ആർമേഡ് ടൈറ്റൻസ്, മാസ്റ്റർ ബ്ലാസ്റ്റേഴ്സ്, തണ്ടർ വാരിയേഴ്സ്, റോയൽ നൈറ്റ്സ്, ഗ്ലാഡിയേറ്റേഴ്സ് യുണൈറ്റഡ് എന്നിവരാണ് മത്സരിക്കുന്ന ടീമുകൾ.
വൈകുന്നേരം ആറ് മണിയ്ക്കാണ് മത്സരങ്ങൾ നടക്കുക. ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് ആയ ഡോണാബേറ്റിലെ ന്യൂബ്രിഡ്ജ് പാർക്ക് ഗ്രൗണ്ടിലാണ് മത്സരങ്ങൾ.

