ഡബ്ലിൻ: അയർലൻഡിൽ നിന്നും ബ്രിട്ടണിലേക്കുള്ള ഫെറി യാത്രയിൽ ഇനി മുതൽ പാസ്പോർട്ട് നിർബന്ധം. തിങ്കളാഴ്ച മുതൽ ധാരണ പ്രകാരമുള്ള മാറ്റങ്ങൾ നിലവിൽ വന്നു. ഇനി മുതൽ യാത്രാ വേളയിൽ സാധുവായ പാസ്പോർട്ട് നിർബന്ധമായും കയ്യിൽ കരുതേണ്ടതാണ്.
ഐറിഷ് ഫെറീസ്, സ്റ്റെന ലൈൻ എന്നീ സർവ്വീസുകളാണ് പാസ്പോർട്ട് നിർബന്ധമാക്കിയിരിക്കുന്നത്. ഡബ്ലിൻഹോളിഹെഡ്, റോസ്ലെയർപെംബ്രോക്ക് റൂട്ടുകളിൽ ഐറിഷ് ഫെറീസ് സർവീസുകൾക്കും ഡബ്ലിൻഹോളിഹെഡ്, റോസ്ലെയർഫിഷ്ഗാർഡ് റൂട്ടുകളിൽ സ്റ്റെന ലൈൻ സർവീസുകൾക്കുമാണ് മാറ്റം ബാധകമാകുന്നത്. നേരത്തെ തിരിച്ചറിയലിനായി തിരിച്ചറിയൽ കാർഡ്, മറ്റ് ഐഡികൾ എന്നിവ സ്വീകരിച്ചിരുന്നു.
Discussion about this post

