വിക്ലോ: ശക്തമായ മഴയെ തുടർന്ന് രണ്ട് കൗണ്ടികളിൽ ഏർപ്പെടുത്തിയിരുന്ന യെല്ലോ വാണിംഗ് അവസാനിച്ചു. വിക്ലോ, വെക്സ്ഫോർഡ് എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിരുന്നത്. ഇന്ന് പുലർച്ചെയോടെ ഇരു കൗണ്ടികളിലെയും മുന്നറിയിപ്പുകൾ പിൻവലിക്കുകയായിരുന്നു. അതേസമയം മഴയും കുറഞ്ഞിട്ടുണ്ട്.
ഇന്നലെ രാത്രി 9 മണി മുതലാണ് മുന്നറിയിപ്പ് നിലവിൽവന്നത്. പുലർച്ചെ നാല് മണിയ്ക്ക് ഇത് അവസാനിച്ചു. വെള്ളപ്പൊക്കം, യാത്രാ ബുദ്ധിമുട്ടുകൾ എന്നിവ ഉണ്ടാകാൻ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്നലെ 11 കൗണ്ടികളിൽ ഏർപ്പെടുത്തിയ മുന്നറിയിപ്പും അവസാനിച്ചു.
Discussion about this post

