ബെൽഫാസ്റ്റ്: ബോൺഫയറിൽ നിന്നും തീപടർന്നതിനെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. ബ്രാനിയൽ എസ്റ്റേറ്റിലായിരുന്നു സംഭവം. വാറൻ എന്ന ലിറ്റിൽ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
ബ്രാനിയൽ ബോൺഫയർ കമ്മിറ്റി, ബ്രാനിയൽ ലോയൽ ഫ്ലൂട്ട് ബാൻഡ്, ബ്രാനിയൽ കമ്മ്യൂണിറ്റി ഗ്രൂപ്പ് എന്നിവ സംയുക്തപ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബോൺഫയർ കത്തുന്നതിനിടെ അദ്ദേഹത്തിന് പൊള്ളലേൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post

