ഗാൽവേ: ഗാൽവേയിൽ വാട്ടർസ്പോർട്സ് ഇൻക്ലൂഷൻ ഗെയിംസ് ഉദ്ഘാടനം ചെയ്ത് പ്രസിഡന്റ് കാതറിൻ കനോലി. ഇന്നലെ ആയിരുന്നു ഉദ്ഘാടനം. ഗെയിംസിൽ ആളുകൾക്ക് സൗജന്യമായി പങ്കെടുക്കാം.
എല്ലാ പ്രായത്തിലുള്ള ആളുകൾക്കും ഇവിടെയെത്തി വാട്ടർ സ്പോർട്സ് ആസ്വദിക്കാം. ഗാൽവേയ തുറമുഖം കേന്ദ്രീകരിച്ചാണ് പരിപാടി നടക്കുന്നത്. ന്യൂ ഡോക്സിലെ ഗാൽവേ സീ സ്കൗട്ട്സ് ഡെൻ, ഗാൽവേ ഹുക്കർ സെയിലിംഗ് ക്ലബ് എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്രവർത്തനങ്ങൾ. ഈ വാരാന്ത്യത്തിൽ ഇവിടെയെത്തുന്നവർക്ക് സെയിലിംഗ്, കയാക്കിംഗ്, കനോയിംഗ്, വാട്ടർ സ്കീയിംഗ്, പവർബോട്ട് റൈഡുകൾ എന്നിവ ആസ്വദിക്കാം.
Discussion about this post

