കൊച്ചി : മലയാള സിനിമയിൽ ലഹരി പിടിമുറുക്കുമ്പോൾ അതിന്റെ ആശങ്കപ്പെടുന്നവരും , അതിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാൻ ആഗ്രഹിക്കുന്നവരും ഏറെയാണ് . ഇപ്പോഴിതാ ഈ കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് തിരക്കഥകൃത്ത് അഭിലാഷ് പിള്ള.ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നാണ് അഭിലാഷ് പിള്ള ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത് .
‘ സിനിമയാണ് എനിക്ക് ലഹരി അതല്ലാതെ സിനിമ ലൊക്കേഷനിലെ ലഹരിക്ക് കൂട്ടു നിൽക്കാൻ കഴിയില്ല,ആരെയും തിരുത്താൻ നിൽക്കുന്നില്ല ഇതിന്റെ അപകടം സ്വയം മനസ്സിലാക്കി തിരുത്തിയാൽ എല്ലാവർക്കും നല്ലത്. എന്റെ നിലപാട് ഞാൻ പറയുന്നു ലഹരിയില്ലാതെ അഭിനയം വരാത്ത അഭിനേതാക്കളും, അത് ഉപയോഗിക്കാതെ ജോലി ചെയ്യാൻ കഴിയാത്ത ടെക്നീഷൻമാരുമൊത്ത് ഇനി സിനിമ ചെയ്യില്ല. ‘ അഭിലാഷ് പിള്ള പറയുന്നു.

