ലോകമെമ്പാടും ആരാധകരുള്ള താരമാണ് രജനികാന്ത് . ലാളിത്യം മുഖമുദ്രയാക്കിയ ജീവിതശൈലി . താരത്തിന്റെ സ്റ്റൈലിനും, ചിത്രങ്ങൾക്കും മാത്രമല്ല ഈ ജീവിതശൈലിയ്ക്ക് പോലും ആരാധകരുണ്ട്. മധുര ജില്ലയിലെ തിരുമംഗലം സ്വദേശി കാർത്തിക് ഇവരിൽ ഒരാളാണ്.
അതിർത്തിയിൽ സൈനികനായി ജോലി ചെയ്ത് വിരമിച്ച കാർത്തിക് അടുത്തിടെ തൻ്റെ വീട്ടിൽ ഇഷ്ടതാരത്തിനായി ക്ഷേത്രവും പണിതു. അതിനുള്ളിൽ രജനിയുടെ വിഗ്രഹം സ്ഥാപിച്ച് പതിവായി ആരാധിക്കുന്നുമുണ്ട് . ഇതുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ഇപ്പോഴിതാ തന്റെ ആരാധകനെ കുറിച്ചുള്ള വിവരങ്ങൾ സൂപ്പർ സ്റ്റാർ രജനികാന്തിൻ്റെ അടുത്തും എത്തിയിരിക്കുകയാണ്. തുടർന്ന് രജനി കാർത്തിക്കൊനെയും, കുടുംബാംഗങ്ങളെയും ചെന്നൈ പോയസ് ഗാർഡനിലെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി അഭിനന്ദിച്ചു . ഇതിന്റെ ദൃശ്ശ്യങ്ങളും പുറത്ത് വന്നു.
അവരോടൊപ്പം ചിത്രങ്ങൾ എടുത്ത് രജനി ബാബയുടെ വിഗ്രഹവും സമ്മാനമായി നൽകി. ഒപ്പമിരുത്തി ഭക്ഷണവും നൽകിയ ശേഷമാണ് രജനി തന്റെ ആരാധകനെയും, കുടുംബത്തെയും യാത്രയാക്കിയത്.